ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ 15നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ടീസറിന് പിന്നാലെ ട്രെയിലറും റിലീസായി.
സുധീഷ് ,കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സുനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍ ,ലാല്‍ ദേവരാജ് എന്നിവയാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.