മലയാളത്തിലെ വാണിജ്യ സിനിമകള്‍ പോലും ലോക നിലവാരമുള്ള പ്രതിഭാശാലികളുടെ സിനിമയാണെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. നിലവില്‍ വിശ്വസാഹിത്യകാരന്‍ ഷേക്‌സ്പീയറിന്റെ യൗവ്വനകാലം പറയുന്ന ഒരു ക്ലാസ്സിക് ടെലിവിഷന്‍ സീരിയലിന്റെ നിര്‍മ്മാണ ജോലിയില്‍ മുഴുകിയിരിക്കുന്ന ശേഖര്‍ കപൂര്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിലെത്തിയത്.