മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘പുലിമുരുകന്‍’ 25 ദിവസത്തില്‍ 75 കോടിയിലധികം രൂപയാണ് നേടിയത്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങളിലും നാല് കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. കൂടാതെ ഏറ്റവും വേഗത്തില്‍ അമ്പത്ത് കോടി കളക്ഷന്‍ നേടുന്ന മലയാളചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു.
ഗള്‍ഫിലും യൂറോപ്പിലും ബ്രിട്ടനിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. യു എ ഇയിലും ജിസിസി രാജ്യങ്ങളിലുമായി 56 തീയറ്ററുകളിലാണ് ചിത്രം കഴിഞ്ഞ വ്യാഴാഴ്ച പ്രദര്‍ശനമാരംഭിച്ചത്. ആദ്യദിനത്തിലെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം ‘സുല്‍ത്താന്‍’, രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കബാലി’ എന്നിവയെ പിന്നിലാക്കി മുന്നേറുകയാണ് ‘പുലിമുരുകന്‍’.
സല്‍മാന്‍ ചിത്രം സുല്‍ത്താന് 425 പ്രദര്‍ശനങ്ങളും രജനി ചിത്രം കബാലിക്ക് 225 പ്രദര്‍ശനങ്ങളുമാണ് റിലീസ് ദിനത്തില്‍ ഗള്‍ഫില്‍ ഉണ്ടായതെങ്കില്‍ പുലിമുരുകന് ആദ്യദിനം 630 പ്രദര്‍ശനങ്ങളാണ് ലഭിച്ചത്. ഗള്‍ഫിലെ മിക്ക
പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നതിനാല്‍ സുല്‍ത്താന്റെയും കബാലിയുടെയും ഇനിഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുലിമുരുകന്‍ മറികടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
അതേസമയം മികച്ച അഭിപ്രായവുമായാണ് യുഎസില്‍ ചിത്രത്തിറ്റെ രണ്ടാംവാരം പിന്നിടുന്നത്. യു എസിലെ എക്കാലത്തും ഉണ്ടായിട്ടുള്ള വലിയ പണംവാരിപ്പടങ്ങളുടെ ലിസ്റ്റില്‍ ‘പുലിമുരുകന്‍’ രണ്ടാഴ്ചകൊണ്ട് മൂന്നാം സ്ഥാനത്തെത്താന്‍ സാധിച്ചു. 1.86 ലക്ഷം ഡോളര്‍ അതായത് 1.24 കോടിയോളം ഇന്ത്യന്‍ രൂപയാണ് യുഎസില്‍ നിന്ന് ഇതുവരെ പുലിമുരുകന്‍ നേടിയത്.