'ബിഗ്‌ബ്രദറു'മായി സിദ്ദിഖ്, മോഹൻലാലിന് നായിക നയൻതാര; ചിത്രം നവംബറിൽ ആരംഭിക്കും

വെള്ളി, 8 ജൂണ്‍ 2018 (09:08 IST)
സിദ്ദിഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ലേഡീസ് ആൻഡ് ജെന്റിൽമാനിനുശേഷം സിദ്ദിഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ രചന തുടങ്ങുന്നതേയുള്ളൂ. സിദ്ദിഖ് ആണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
 
ചിത്രത്തിന്റെ പേര് ബിഗ് ബ്രദർ എന്നായിരിക്കുമെന്നും മോഹൻലാലിന്റെ നായികയായി വേഷമിടുന്നത് ലേഡി സൂപ്പർ സ്‌റ്റാർ നയൻതാര ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമെടുക്കാനും ആലോചനയുണ്ട്.
 
ഭാസ്‌കര്‍ ദി റാസ്‌കലിന്റെ തമിഴ് റീമേക്ക് ഭാസ്‌കര്‍ ഒരു റാസ്‌കലാണ് സിദ്ദിഖ് സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയുടെ ഹിന്ദി റീമേക്കിനും സിദ്ദിഖിന് പദ്ധതിയുണ്ട്. അതേസമയം നീരാളിയാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രം. കായംകുളം കൊച്ചുണ്ണി, കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഒടിയന്‍ തുടങ്ങിയവ അണിയറയിലൊരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍