മോഹൻലാൽ ഫാൻസ് അസോസിയേഷൻ പിളർന്നു

ചൊവ്വ, 5 ജൂണ്‍ 2018 (09:02 IST)
കഴിഞ്ഞ 20 വർഷത്തോളമായി മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷൻ‍.
 
അദ്ദേഹം പറഞ്ഞിട്ടുള്ളതും അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ ഈ സംഘടന ഇപ്പോള്‍ പിളര്‍ന്നിരിക്കുകയാണ്. പിണങ്ങി പിരിഞ്ഞവരിൽ ചിലര്‍ ചേര്‍ന്ന് മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. മോഹൻലാൽ ഫാൻസിന്റെ പേരിൽ ഒട്ടനേകം സംഘടനകൾ ഇപ്പോൾ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളുമായി എകെഎംഎഫ്‌സിഡബ്ല്യുഎയ്‌ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ലെറ്റര്‍പാഡില്‍ മോഹന്‍ലാല്‍ ഒപ്പിട്ട ഒരു കുറിപ്പും ഷെയര്‍ ചെയ്തിട്ടുണ്ട്.
 
മോഹന്‍ലാലിന്റെ അറിവോടെ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ സഹായികളുമാണ് ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌‌റ്റിന്റെ പൂർണ്ണ രൂപം:
 
കഴിഞ്ഞ 20 വർഷമായി ലാലേട്ടന്റെ അറിവോടും സമ്മതത്തോടും കൂടി ജീവകാരുണ്യ പ്രവർത്തനങ്ങളും ആതുരസേവനങ്ങളുമായി പ്രവർത്തിക്കുന്ന AKMFCWA എന്ന നമ്മുടെ കൂട്ടായ്‌മയോട് മാത്രമേ ലാലേട്ടന് നേരിട്ടുള്ള ബന്ധമുള്ളൂ. മോഹൻലാൽ ഫാൻസിന്റെ പേരിൽ ഒട്ടനേകം സംഘടനകൾ ഇപ്പോൾ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളുമായി AKMFCWAക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഓർമിപ്പിച്ചുകൊള്ളുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍