മോഹൻലാലിനൊപ്പം സൂര്യ അഭിനയിക്കുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് മോഹൻലാൽ ആരാധകർ സ്വീകരിച്ചത്. കെ വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം അല്ലു സിരീഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായിഷയാണ് ഒരുനായിക. ചിത്രം ഇപ്പോള്‍ പ്രി-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.
ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി 15 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ഒരു വാര്‍ത്ത. മിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെപ്പറ്റിയുള്ള ഒരു നിര്‍ണായക വിവരം പുറത്തു വന്നിരിക്കുന്നു. കെ വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണ്.
യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. . മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.