Empuraan Movie Response: ആദ്യ ഷോയ്ക്ക് ശേഷം ഒന്നും മിണ്ടാതെ തിയേറ്റർ വിട്ട് മോഹന്‍ലാലും പൃഥ്വിരാജും; പടം കൊളുത്തിയെന്ന് ആരാധകർ

നിഹാരിക കെ.എസ്

വ്യാഴം, 27 മാര്‍ച്ച് 2025 (10:50 IST)
എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിന് നായകന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജും അടക്കമുള്ളവര്‍ തിയേറ്ററിൽ എത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എമ്പുരാൻ ടീം തിയേറ്റർ വിസിറ്റ് നടത്തിയത്. 'ആശീര്‍വാദ് സിനിമാസ്' ആണ് തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ 'ബ്ലാക്ക് ഡ്രസ്സ് കോഡ്' എന്ന ആശയം മുന്നോട്ടുവെച്ചത്. ആദ്യം പൃഥ്വിയും പിന്നീട് മോഹൻലാലും ഈ ആശയം ഏറ്റെടുത്തു. ആരാധകരും കട്ടയ്ക്ക് കൂടെ നിന്നു.
 
ഫാന്‍സ് ഷോയ്‌ക്കെത്തിയ ആരാധകരും ബ്ലാക്ക് ഡ്രസ്സ് കോഡ് ഏറ്റെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ തിയേറ്ററുകളിലെല്ലാം ബ്ലാക്ക് ഡ്രസ്സ് കോഡിലെത്തിയവരാല്‍ നിറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തിയത്. 
 
അതേസമയം, ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്പെൻസ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളിൽ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളവരുടെ ആവേശം തല്ലികെടുത്തുന്ന രീതിയിൽ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകർ പറയുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ എമ്പുരാൻ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. മലയാള സിനിമാചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തിൽ 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍