മേജർ രവി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് ഏപ്രിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഇപ്പോഴിതാ വളരെ രസകരമായ ഒരു വാർത്തയാണ് മോഹൻലാൽ ഫാൻസ് പുറത്തുവിട്ടിരിയ്ക്കുന്നത്. ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയ്സ് ഓവർ കൊണ്ടാണ്.
മമ്മൂട്ടിയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പറയാം. നേരത്തേ മമ്മൂട്ടി ചിത്രമായ കസബയ്ക്ക് വേണ്ടി മോഹൻലാൽ ശബ്ദം നൽകിയിരുന്നു. അതിനു മുമ്പ് പഴശ്ശിരാജയ്ക്ക് വേണ്ടിയും മോഹൻലാൽ ശബ്ദം നൽകി. ഇപ്പോൾ 1971 ബിയോണ്ട് ബോർഡേഴ്സിൽ വോയ്സ് ഓവർ നൽകി മമ്മൂട്ടി ആ കടം വീട്ടിയിരിക്കുകയാണ്.
മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പടങ്ങൾ ഹെയ്റ്റേഴ്സ് ഡീഗ്രേഡ് ചെയ്യുമ്പോൾ താരങ്ങൾ പരസ്പരം പ്രൊമോർട്ട് ചെയ്യുകയാണ്. ആരാധകർ ഇതു കണ്ടുപഠിക്കേണ്ടത് തന്നെയാണ്.