'കരക്കമ്പി സത്യമാകട്ടെ'; ലിജോയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന്റെ മറുപടി

രേണുക വേണു
ശനി, 20 ജനുവരി 2024 (09:07 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' ജനുവരി 25 നു തിയറ്ററുകളിലെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകര്‍ മാത്രമല്ല കേരളത്തിനു പുറത്തുള്ളവരും വാലിബന്റെ വരവിനായി കാത്തിരിക്കുന്നു. അതിനിടയിലാണ് മോഹന്‍ലാലും ലിജോയും വീണ്ടും ഒന്നിക്കുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗത്തിനായാണ് ഇവര്‍ ഒന്നിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ വാലിബന്‍ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിനു മോഹന്‍ലാല്‍ മനസുതുറന്നിരിക്കുകയാണ്. 
 
ലിജോയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുമെന്ന് കരക്കമ്പികള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു 'കരക്കമ്പി സത്യമാകട്ടെ' എന്നാണ് ചിരിച്ചുകൊണ്ട് ലാല്‍ മറുപടി പറഞ്ഞത്. ' അങ്ങനെയൊരു സിനിമ ഉണ്ടാകട്ടെ. എനിക്ക് അറിഞ്ഞുകൂടാ ഇപ്പോള്‍. ഒരു സിനിമയുടെ വിജയം ആണല്ലോ അടുത്ത സിനിമയിലേക്ക് നയിക്കുന്നത്. ആദ്യ സിനിമ വിജയിച്ചാല്‍ അടുത്തത് അതിനേക്കാള്‍ മികച്ചത് ചെയ്യുകയെന്നത് ബാധ്യതയാണ്. ഇപ്പോള്‍ കേള്‍ക്കുന്ന കരക്കമ്പി സത്യമാകട്ടെ,' ലാല്‍ പറഞ്ഞു. 
 
മലൈക്കോട്ടൈ വാലിബന് രണ്ട് ഭാഗങ്ങളുണ്ടെന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ വിജയത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കുക. രണ്ട് ഭാഗങ്ങളിലായി പറയാനുള്ള കഥ വാലിബന് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article