മോഡി ജയിച്ചാല്‍ ലിംഗ മാറ്റം നടത്താം, പക്ഷേ ജയിച്ചപ്പോള്‍ കെആര്‍കെ മുങ്ങി

Webdunia
തിങ്കള്‍, 19 മെയ് 2014 (14:55 IST)
‘കെആര്‍കെ’ എവിടെ എന്നാ‍ണ് ബോളിവുഡ് ലോകം അന്വേഷിക്കുന്നത്. കെആര്‍കെ എന്നാല്‍ കമല്‍ റഷീദ് ഖാന്‍, ബോളിവുഡ് താരങ്ങളെ കമന്‍ഡ് അടിച്ച് മാധ്യമ സൃഷ്ടി നേടുന്ന ഒരു മാധ്യമ താരമാണ് കെആര്‍കെ.
 
തെരഞ്ഞെടുപ്പിന് മുന്‍പ്, മോഡി ജയിച്ചാല്‍ ലിംഗമാറ്റം നടത്തി കരണ്‍ ജോഹറിനെ വിവാഹം ചെയ്യുമെന്ന് പ്രഖ്യാപിച്ചയാളാണ് കെആര്‍കെ. സമാജ് വാദി പാര്‍ട്ടി നേതാവ് കൂടിയായ ഇയാളെ എല്ലാവരും തെരയുകയാണ്. കാരണം വാക്കു പാലിക്കണമല്ലോ. ലിംഗമാറ്റം നടത്തിയാല്‍ ജീവിതം നായ നക്കുമെന്ന് കണ്ട കമാല്‍ എവിടേക്കോ മുങ്ങിയിരിക്കുകയാണ്. 
 
നരേന്ദ്രമോഡി തെരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ രണ്ടു വാതുകളാണ് കമാല്‍ മുന്നോട്ടുവച്ചിരുന്നത്. ആദ്യത്തേത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കരണ്‍ ജോഹറിനെ കല്യാണം കഴിക്കാമെന്നത്. രണ്ടാമത്തേത് ഇന്ത്യ വിടുമെന്നത്. എന്തായാലും രണ്ടാമത്തെ വാഗ്ദാനം അദ്ദേഹം നടപ്പാക്കിയിരിക്കുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം.