പറക്കാന്‍ പഠിക്കുന്ന 'മിന്നല്‍ മുരളി'; അടുത്ത മിഷന്‍ വേണ്ടിയെന്ന് ടോവിനോ !

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (14:55 IST)
ടോവിനോയുടെ 'മിന്നല്‍ മുരളി' പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. സംവിധായകന്‍ ജിയോ ബേബി, സംവിധായകന്‍ ഇന്ദു വിഎസ് തുടങ്ങി സിനിമാമേഖലയില്‍ ഓരോരുത്തരും മിന്നല്‍ മുരളിയെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. ലൊക്കേഷന്‍ നിന്നുളള ചിത്രങ്ങളും ഓര്‍മ്മകളും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.മിന്നല്‍ മുരളി' വിജയപ്രദര്‍ശനം തുടരുമ്പോള്‍, പറക്കാന്‍ പഠിക്കുകയാണ് സിനിമയിലെ നായകനായ ടോവിനോ.
 
നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയാണ് വൈറല്‍. 'പറക്കാന്‍ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങള്‍ പഠിക്കുന്ന മുരളി'-ടൊവീനോ കുറിച്ചു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവീനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്‍, മാസ്റ്റര്‍ വസിഷ്ഠ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article