മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അബ്രഹാം ഓസ്ലര്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. നാലുവര്‍ഷത്തോളമായി ജയറാമിനെ മലയാളത്തില്‍ കണ്ടിട്ട്. വലിയ ഹൈപ്പോടെയാണ് നടന്റെ പുതിയ ചിത്രം തിയറ്ററുകളില്‍ എത്തുന്നതും. ബോക്‌സ് ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്താനുള്ള സാധ്യതകള്‍ ഏറെ. സിനിമയില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ടെന്നാണ് പറയുന്നത്. നിര്‍മ്മാതാക്കള്‍ അതുമായി ബന്ധപ്പെട്ട ഒരു സൂചനയും നല്‍കിയിട്ടില്ല. റിലീസിന് മുന്നോടിയായി സംവിധായകന്‍ മിഥുന് പറയാനുള്ളത് ഇതാണ്.
'പ്രിയപ്പെട്ടവരേ,
ഞാന്‍ സംവിധാനം ചെയ്യുന്ന Emotional Crime Drama - അബ്രഹാം ഓസ്ലര്‍ - ഇന്ന് ലോകം എമ്പാടും ഉള്ള മലയാളി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുകയാണ്. വിചാരിച്ചതിലും നല്ല രീതിയില്‍ ആണ് ഇപ്പോള്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുന്നത്.ജയറാമേട്ടന്റെ നേതൃത്വത്തില്‍ കഴിവുറ്റ ഒരു പിടി അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന കുറച്ചധികം നല്ല കഥാപാത്രങ്ങളെ, ജീവിതങ്ങളെ നല്ല സാങ്കേതിക മികവോടെ നിങ്ങള്‍ക്ക് തിരശീലയില്‍ കാണാന്‍ കഴിയും എന്നാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്.. ഈ യാത്രയില്‍ കൂടെ നിന്ന എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി..',-എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്.ALSO READ: ബിഗ് ബോസ് ഏറ്റവും കൂടുതൽ പ്രതിഫലം നൽകിയത് ശ്വേത മേനോന്, രണ്ടാം സ്ഥാനം രഞ്ജിനി ഹരിദാസിന്,പേളി മാണിക്ക് ഒരു ദിവസം കിട്ടിയത് 50,000!
ജഗദീഷ്, സായ് കുമാര്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എന്നിവരാണ്.