മമ്മൂട്ടി കേരളക്കര ഇളക്കിമറിക്കുന്നു; തിയേറ്ററുകളില്‍ ആഘോഷപ്പൂരം, മാസ്റ്റര്‍ പീസ് കളക്ഷന്‍ 50 കോടിയിലേക്ക്!

Webdunia
വെള്ളി, 5 ജനുവരി 2018 (16:02 IST)
മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ മാസ്റ്റര്‍ പീസ് സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. ചിത്രത്തിന്‍റെ കളക്ഷന്‍ 50 കോടിയിലേക്ക് കടക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറുമെന്നാണ് വിവരം.
 
ആദ്യ മൂന്നുദിവസം കൊണ്ടുതന്നെ 10 കോടി കടന്ന സിനിമ പിന്നീട് ക്രിസ്മസ് വീക്കെന്‍ഡിലും പുതുവര്‍ഷ വാരാന്ത്യത്തിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് ഈ ദിവസങ്ങളില്‍ മാസ്റ്റര്‍പീസിന് ലഭിച്ചത്.
 
ദിവസങ്ങള്‍ക്കകം മാസ്റ്റര്‍ പീസ് 50 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മലയാള ചിത്രം എന്ന നേട്ടവും ഈ സിനിമയുടെ പേരിലാകുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.
 
ഉദയ്കൃഷ്ണയുടെ തന്നെ രചനയായ പുലിമുരുകന്‍റെ ബോക്സോഫീസ് പ്രകടനത്തെ വെല്ലുന്ന വിധത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ മാസ്റ്റര്‍പീസ് നടത്തുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ കാമ്പസ് ത്രില്ലര്‍ എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടാണ് മുന്നേറുന്നത്.
 
മമ്മൂട്ടിയുടെ എഡ്ഡിയും ഉണ്ണി മുകുന്ദന്‍റെ ജോണ്‍ തെക്കനും തമ്മിലുള്ള ഈ പോരാട്ടം വിജയം കണ്ടതോടെ മാസ്റ്റര്‍ പീസിന്‍റെ രണ്ടാം ഭാഗത്തിനുള്ള നീക്കങ്ങളും അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article