മേരി കോം വിരമിക്കാനൊരുങ്ങുന്നു
ഇന്ത്യയുടെ ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം വിരമിക്കാനൊരുങ്ങുന്നു. 2016ലെ റിയോ ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന് ബോക്‌സിംഗ് താരം മേരി കോം വ്യക്തമാക്കി. സ്വന്തം ബോക്‌സിംഗ് അക്കാഡമിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണിതെന്നും ഒളിംപിക് സ്വര്‍ണമാണു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഒളിംപിക് യോഗ്യതയ്ക്കാണ് ശ്രമം. അതിനാല്‍ പുറത്തെ വിവാദങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ബോക്‌സിംഗിനൊപ്പം എന്നുമുണ്ടാകും. പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനാണ് അക്കാഡമി തുടങ്ങുന്നതെന്നും അവര്‍ പറഞ്ഞു.