54-ാം ദിവസം 'മഞ്ഞുമ്മല്‍ ബോയ്സ്' എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 17 ഏപ്രില്‍ 2024 (12:12 IST)
ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.54-ാം ദിവസം 22 ലക്ഷം രൂപയാണ് ചിത്രം നേടിയത്.വര്‍ഷങ്ങള്‍ക്കുശേഷം, ആവേശം, ജയ് ഗണേഷ് തുടങ്ങിയ പുതിയ സിനിമകള്‍ റിലീസ് ചെയ്തിട്ടും മഞ്ഞുമ്മല്‍ ബോയ്സ് വീണില്ല.
 
മഞ്ഞുമ്മല്‍ ബോയ്സിന്റെ മൊത്തം ഇന്ത്യന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 136.55 കോടിയില്‍ എത്തി.കേരളത്തില്‍ നിന്ന് 129.16 കോടി നേടി.
 തെലുങ്ക് നാടുകളില്‍ നിന്ന് 7.39 കോടിയാണ് നേടിയത്.
 
ലോകമെമ്പാടുമായി 234.25 കോടി നേടി കഴിഞ്ഞു.ഇന്ത്യയിലെ മൊത്തം ഗ്രോസ് കളക്ഷന്‍ 161 കോടി രൂപയാണ്.മഞ്ഞുമ്മേല്‍ ബോയ്‌സ് 2024 ഫെബ്രുവരി 22-നാണ് റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article