മഞ്ജുവിനെക്കുറിച്ചുള്ള ആ രഹസ്യം ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നു!

വ്യാഴം, 23 നവം‌ബര്‍ 2017 (12:43 IST)
മലയാളത്തിന്‍റെ അഭിമാനതാരമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍. രണ്ടാം വരവില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജുവിന് സാധിച്ചു. ഇപ്പോള്‍ മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രമായ ഒടിയനില്‍ അഭിനയിച്ചുവരികയാണ് മഞ്ജു. വി എ ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധായകന്‍.
 
ഒടിയനിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തേക്കുറിച്ച് ഏവര്‍ക്കും ഒരു ധാരണയുണ്ട് ഇപ്പോള്‍. സംവിധായകന്‍ തന്നെ പലപ്പോഴായി മോഹന്‍ലാലിന്‍റെ ഒടിയന്‍ മാണിക്യനെപ്പറ്റി വാചാലനായിട്ടുണ്ട്. എന്നാല്‍ എന്തായിരിക്കും മഞ്ജു വാര്യരുടെ കഥാപാത്രം?
 
ആ രഹസ്യവും ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. ഒടിയനില്‍ ഒരു മുഴുനീള കഥാപാത്രമാണ് മഞ്ജുവിന്‍റേതെന്നും മഞ്ജുവിലൂടെയാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് പൂര്‍ത്തിയാകുന്നതെന്നും ശ്രീകുമാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
 
മലയാള സിനിമയില്‍ വലിയ ഇടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായത് മഞ്ജു വാര്യര്‍ തിരിച്ചുവന്നതിന് ശേഷമാണെന്നും ഒടിയനിലേത് മഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍