മഞ്‌ജു വാര്യരെ മകള്‍ മീനാക്ഷി വിളിച്ചു, ‘അമ്മയ്‌ക്ക് ആശംസകള്‍’ നേര്‍ന്നു!

കെ ആര്‍ അനൂപ്
ശനി, 12 സെപ്‌റ്റംബര്‍ 2020 (15:42 IST)
കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജുവാര്യർ ജന്മദിനം ആഘോഷിച്ചത്. സിനിമാതാരങ്ങളും ആരാധകരും അടക്കം നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാൽ മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി വിഷസ് അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 
 
ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ ആശംസകൾക്കായി കാതോർത്തിരിക്കുകയായിരുന്നു ആരാധകർ. മീനാക്ഷി അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കുകയായിരുന്നു എന്നാണ് വിവരം. 
 
മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനശേഷം അച്ഛനോടൊപ്പം നിൽക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. പിന്നീട് മഞ്ജുവിന്‍റെ അച്ഛൻ മരിച്ച സമയത്താണ് ദിലീപും മീനാക്ഷിയും മഞ്ജുവിനെ കാണാനെത്തിയത്. അന്ന് മഞ്ജുവിനെ ആശ്വസിപ്പിച്ചാണ് ഇരുവരും മടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article