കന്മദത്തിലെ മഞ്ജുവിനെ ഓർമ വന്നോ? - ധനുഷിന്റെ അസുരന്റെ ട്രെയിലർ പുറത്ത്

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (11:32 IST)
ധനുഷും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘അസുരന്റെ’ ട്രെയ്‌ലര്‍ പുറത്ത്. ‘വട ചെന്നൈ’ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം കൂടെയാണിത്. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.
 
മഞ്ജു വാര്യരുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായ കന്‍മദത്തിലെ ഭാനുവിനെ അനുസ്മരിപ്പിക്കുന്ന ഭാവമാണ് ട്രെയ്‌ലറില്‍. ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതി അതിഥി വേഷത്തിലെത്തുന്നു. 
 
തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വി. ക്രിയേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ജി.വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവും വേല്‍രാജ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article