ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാൽ: മഞ്ജു വാര്യർ

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (12:43 IST)
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാലെന്ന് മഞ്ജു വാര്യർ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനൊടെയാണ് മഞ്ജു മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടത്.
 
‘അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം 8 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനര്‍ജിയും ചാമുമൊക്കെയാണ് അദ്ദേഹം ഒപ്പമുള്ളപ്പോള്‍ നമുക്ക് ലഭിക്കുക.‘- മഞ്ജു പറഞ്ഞു.
 
‘വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റില്‍ പുറത്തുനിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്‌സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുക. ‘- മഞ്ജു പറയുന്നു.
 
വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന അസുരനിലൂടെയാണ് മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. നേരത്തെയും തമിഴില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article