നയൻ‌താരയെ വാനോളം പുകഴ്ത്തി മഞ്ജിമ മോഹൻ!

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:17 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയെ വാനോളം പുകഴ്ത്തി നടി മഞ്ജിമ മോഹൻ. നയൻസിന്റെ കോലമാവ് കോകില അടുത്തിടെയാണ് റിലീസ് ആയത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചാണ് മഞ്ജിമ രംഗത്തെത്തിയത്. 
 
നയൻ‌താര എല്ലാ സ്ത്രീകൾക്കും വലിയൊരു പ്രോത്സാഹനമാണെന്നും തീർച്ചയായും കണ്ടിരിക്കേണ്ട പടമാണ് കോലമാവ് കോകില എന്നും നടി പറയുന്നു. കോലമാവ് കോകില കണ്ടു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. നെൽസൺ നിങ്ങളെയോർത്ത് ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഗംഭീര സിനിമയാണിതെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
ഈ സൂപ്പർഹിറ്റ് സിനിമയ്ക്ക് എല്ലാ  അഭിനന്ദനങ്ങളും. നിങ്ങളിൽ നിന്ന് കൂടുതൽ മികച്ച സിനിമകൾ ഉണ്ടാകും. അനിരുദ്ധ്, ഞാൻ നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു. ഗൺ ഇൻ കാതൽ ഒരു ഗംഭീര ഗാനം തന്നെ. ശിവകുമാർ സർ പകർത്തി ദൃശ്യങ്ങൾ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. - മഞ്ജിമ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article