മലയാള സിനിമയിൽ തങ്ങളുടേതായ ഇടം നേടിയ താരദമ്പതികളാണ് ഫഹദ്-നസ്‌രിയ. ഇരുവരേയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതുമാണ്. വിവാഹ ശേഷം നസ്‌രിയ നാലുവർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നുരുന്നു. എന്നാൽ ആ ഗ്യാപ്പ് പ്രേക്ഷകർക്ക് ഒട്ടും ഫീൽ ചെയ്‌തിരുന്നില്ല. അതിന് കാരണം ബ്രേക്കെടുക്കുന്നതിന് മുൻപ് ഓർക്കാൻ മാത്രം നസ്‌രിയ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌തിരുന്നു.
എന്നാൽ പ്രേക്ഷകരുടെ സംശയം ഇതൊന്നുമല്ല. ബ്രേക്കെടുത്ത ശേഷം നസ്‌രിയ തിരിച്ചു വന്നു. ഫഹദ് ഇപ്പോഴും സിനിമാ മേഖലയിൽ സജീവമാണ്. ഇനി ഇവർ ഒരുമിച്ചുള്ള സിനിമ എപ്പോൾ വരും എന്നതാണ്. എല്ലാവരും അതിന് വേണ്ടി കാത്തിരിക്കുകയുമാണ്. ഈ ചോദ്യത്തിന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നസ്‌രിയ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, “ഒരു രഹസ്യം പറയാം. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷേ, ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം സസ്‌പെൻസാണ്.” വിവാഹത്തിന് മുമ്പ് ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ബാംഗ്ലൂർ ഡേയ്‌സ്.