മമ്മൂക്കയാണ് തന്റെ റോൾ മോഡൽ, എത്ര തിരക്കിനിടയിലും അഞ്ചു നേരവും നിസ്കരിക്കുന്ന അദ്ദേഹമാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുസൽമാൻ: ആസിഫ് അലി

തിങ്കള്‍, 4 ജൂലൈ 2016 (14:20 IST)
മമ്മൂട്ടിയുമൊത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ അദ്ദേഹം എത്ര തിരക്കാണെങ്കിലും അഞ്ചു നേരവും നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹമാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുസൽമാൻ, തന്റെ ആത്മീയ ഗുരു. പറയുന്നത് വേറെയാരുമല്ല, യുവനടൻ ആസിഫ് അലിയാണ്.
 
ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒരുപാട് തവണ അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുണ്ട്. ഒരിക്കൽ പോലും അദ്ദേഹം നിസ്കരിക്കാതിരുന്നിട്ടില്ല, ഇത്രയും വലിയ തിരക്കുള്ള അദ്ദേഹത്തിന് അതിനുകഴിയുമെങ്കിൽ, സമയമുണ്ടെങ്കിൽ പിന്നെന്തുകൊണ്ട് എനിയ്ക്ക് പറ്റില്ല? എന്നും ആസിഫ് അലി ചോദിക്കുന്നു. 
 
അടുത്തിടെ നടന്ന് ഒരു അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, താരത്തിനും ഭാര്യയ്ക്കുമെതിരെ ഉയർന്ന അസഭ്യങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങ‌ളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. താരത്തിനെ വിമർശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ എം എ നിഷാദും രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക