ഒരു പുതുമുഖ സംവിധായകനെ കൂടി കൈപിടിച്ചുയർത്തി മമ്മൂട്ടി!

Webdunia
വ്യാഴം, 25 മെയ് 2017 (09:23 IST)
ഒരുപാട് പുതുമുഖ സംവിധായകരുടെ ചിത്രത്തിൽ നായകനായ നടനാണ് മമ്മൂട്ടി. നിരവധി പേരെയാണ് മമ്മൂക്ക സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്, അവരുടെയെല്ലാം സ്വപ്നങ്ങളാണ് മമ്മൂട്ടിയെന്ന നടനിലൂടെ യാഥാർത്ഥ്യമായത്. ലാല്‍ജോസും ആഷിക് അബുവും അമല്‍ നീരദും ഏറ്റവുമൊടുവില്‍ ഹനീഫ് അദേനിയുമൊക്കെ അങ്ങനെ വന്നവര്‍ തന്നെ. 
 
ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ്‌ലൈറ്റ്‌സ്' ലും മമ്മൂട്ടി തന്നെ നായകൻ .സിനിമാ മോഹവുമായി വരുന്ന ഒരു പുതുമുഖ സംവിധായകനെയും നിരാശരാക്കി വിടാതിരിക്കാൻ മമ്മൂട്ടി ശ്രമിക്കാറുണ്ട്.  ചിത്രീകരണം പുരോഗമിക്കുന്ന അജയ് വാസുദേവ് ചിത്രം 'മാസ്റ്റര്‍പീസി'ന് ശേഷം മറ്റൊരു പുതുമുഖ സംവിധായക ചിത്രത്തില്‍ക്കൂടി മമ്മൂട്ടി അഭിനയിക്കുന്നു.
 
പരസ്യചിത്ര സംവിധായകന്‍ ശരത്ത് സന്ദിത്ത് ചലച്ചിത്രസംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യങ്ങളില്‍ ഇദ്ദേഹം മമ്മൂട്ടിയെ നേരത്തെ അഭിനയിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരം ബംഗളൂരുവില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലും ചിത്രീകരണമുണ്ട്. ആന്റണി ഡിക്രൂസ് എന്ന വിദേശ മലയാളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Next Article