മലയാള സിനിമയിൽ ഇനി സർവ്വം മമ്മൂട്ടി മയം!

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (10:50 IST)
മലയാള സിനിമ എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷക മനസ്സിലേക്ക് ഇപ്പോൾ ഓടിയെത്തുന്നത് മമ്മൂട്ടിയുടെ മുഖം തന്നെയാണ്. എന്നാൽ മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ മഹാനടന്റെ അഭിനയ മികവ്. 2019ന്റെ ആദ്യ പകുതി എങ്ങനേയും മമ്മൂട്ടിക്ക് സ്വന്തം തന്നെയാണ്.
 
ഫെബ്രുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന യാത്രയും പേരൻപും ഉണ്ടയും ഇത് തെളിയിച്ച് തരും എന്നതിൽ ഒട്ടും സംശയം വേണ്ട. മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഇപ്പോൾ ആഗ്രഹിക്കുന്നത് മെഗാസ്‌റ്റാർ തങ്ങളുടെ ചിത്രത്തിന്റെ ഭാഗമാകണം എന്നതുതന്നെയാണ്.
 
അതുകൊണ്ടുതന്നെയാണ് ഒടിയനിലും ലൂസിഫറിലും എന്റെ ഉമ്മാന്റെ മകനിലുമൊക്കെ ഓരോ ഭാഗത്തായി മമ്മൂക്ക ഉള്ളതും. ഇനി സിനിമാ ലോകം കാത്തിരിക്കുന്നത് 2019നായാണ്. റിലീസിന് മുമ്പേ മികച്ച അഭിപ്രായം സ്വന്തമാക്കിയ പേരൻപിനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article