പിന്നീട് 14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രജാപതി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ടി ജി രവിയും ഒന്നിച്ചത്. ഈ 14 വര്‍ഷങ്ങള്‍ക്കിടയില്‍ ആകാശത്തോളം വളര്‍ന്നിരുന്നു മമ്മൂട്ടി. പ്രജാപതിയുടെ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ടി ജി രവിയുടെ മനസിലെ ആശങ്കയും അതുതന്നെയായിരുന്നു. തന്നോട് മമ്മൂട്ടി എന്തെങ്കിലും അകല്‍ച്ച കാണിക്കുമോ? പഴയ ബന്ധമൊക്കെ മറന്നുകാണുമോ?