മമ്മൂട്ടിയുടെ നായികയായി സംവൃത ?

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:33 IST)
സംവൃത സുനില്‍ മടങ്ങിവരികയാണ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന സംവൃത അടുത്ത വര്‍ഷം ബിജുമേനോന്‍ ചിത്രത്തിലൂടെയാണ് മടങ്ങിവരുന്നത്.
 
ഒരു വടക്കന്‍ സെല്‍‌ഫിയുടെ സംവിധായകന്‍ ജി പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയ സജീവ് പാഴൂരാണ്. 
 
സംവൃതയുടെ തിരിച്ചുവരവുകൊണ്ടുതന്നെ ഇതിനോടകം ഈ പ്രൊജക്ട് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ബിജുമേനോന്‍റെ ഭാര്യയായാണ് ഈ സിനിമയില്‍ സംവൃത അഭിനയിക്കുന്നത്.
 
15 ദിവസത്തെ ഡേറ്റാണ് സംവൃത നല്‍കിയിട്ടുള്ളത്. അഭിനയപ്രാധാന്യം ഏറെയുള്ള കഥാപാത്രമായതിനാലാണ് ഈ സിനിമയിലൂടെ മടങ്ങിയെത്തുന്നതെന്നാണ് സംവൃത അറിയിച്ചിരിക്കുന്നത്. 
 
അതേസമയം, മമ്മൂട്ടി അടക്കമുള്ള മെഗാതാരങ്ങളുടെ നായികയായി സംവൃതയെ ആലോചിക്കുകയാണ് ഇപ്പോള്‍ സംവിധായകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തില്‍ സംവൃത മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നു. നേരറിയാന്‍ സിബിഐ, പോത്തന്‍വാവ എന്നിവയാണ് സംവൃത അഭിനയിച്ച മറ്റ് മമ്മൂട്ടിച്ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍