കുഞ്ഞുമറിയം മമ്മൂട്ടിയെ കടത്തിവെട്ടി; വൈറലായി വീഡിയോ

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (09:05 IST)
സെലിബ്രിറ്റികളുടെ മക്കൾ ജനിക്കുമ്പോൾ തെന്നെ സെലിബ്രിറ്റികളായി മാറാറുണ്ട്. ദുൽഖറിന്റെ മകളുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു. അത് മമ്മൂട്ടിയുടെ കൊച്ചുമകൾ ആകുമ്പോൾ പിന്നെ പറയാനുമില്ല. 
 
കഴിഞ്ഞ ദിവസം കുഞ്ഞുമറിയം ഒരു വിവാഹ ചടങ്ങിനെത്തി. കൂട്ടിന് ദുൽഖർ ഉണ്ടായിരുന്നെങ്കിലും ചടങ്ങിൽ താരമായത് കുഞ്ഞുമറിയം ആയിരുന്നു.
 
മമ്മൂട്ടി കുടുംബത്തിലെ എല്ലാവരും ചടങ്ങിന് പങ്കെടുത്തിരുന്നു. എങ്കിലും താരം മമ്മൂട്ടിയോ ദുൽഖറോ അമാലോ ആയിരുന്നില്ല. അമീറ എന്ന കുഞ്ഞുമറിയം തന്നെ ആയിരുന്നു. 
 
മമ്മൂട്ടിയുട സഹോദരനും സഹോദരിയും അവരുടെ മക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇബ്രാഹിം കുട്ടിയും മഖ്ബൂല്‍ സല്‍മാനും ചടങ്ങിനെത്തിയിരുന്നു. മമ്മൂട്ടിയുടെ മകളായ സുറുമിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 
 
ആദ്യമായാണ് വ്യക്തമായും മകളുടെ മുഖം കാണുന്ന തരത്തിലുള്ള ഫോട്ടോ പുറത്തുവന്നിരിക്കുന്നത്. അതിന്റെ ആകാംക്ഷയിലാണ് ആരാധകരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍