ഇക്കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലേണ്ട ആള്‍ ഇനി ജനിക്കണം!

Webdunia
തിങ്കള്‍, 20 മെയ് 2019 (14:26 IST)
വലിയ ഹിറ്റുകള്‍ സൃഷ്ടിക്കുക എന്നത് മമ്മൂട്ടിയുടെ ശീലമാണ്. ഇന്ത്യന്‍ സിനിമയിലെ പല താരങ്ങള്‍ക്കും ഒരുപക്ഷേ മമ്മൂട്ടിയെ പോലെതന്നെ അതിന് കഴിയുന്നുണ്ടാകാം. എന്നാല്‍ ഹിറ്റായ സിനിമകള്‍ക്ക് തുടര്‍ച്ചകള്‍ സൃഷ്ടിക്കുകയും അതെല്ലാം വന്‍ ഹിറ്റുകളാക്കാന്‍ സാധിക്കുകയും ചെയ്യുന്നത് മമ്മൂട്ടിക്ക് മാത്രമാണ്. ഒരു വിജയസിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങുകയും അവയെല്ലാം ബമ്പര്‍ ഹിറ്റുകളാകുകയും ചെയ്യുന്നത് മമ്മൂട്ടിയുടെ കരിയറില്‍ സാധാരണ കാര്യങ്ങള്‍ പോലെ സംഭവിച്ചതാണ്. 
 
പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗമായി മധുരരാജ വന്ന് എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത് ഒന്നാമനായി നില്‍ക്കുന്ന കാഴ്ച ഇപ്പോള്‍ തന്നെ നമ്മുടെ മുമ്പിലുണ്ട്. അടുത്തതായി വരാന്‍ പോകുന്നത് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആണ്. അമല്‍ നീരദ് സംവിധാനം ചെയുന്ന ആ സിനിമ മമ്മൂട്ടിയുടെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്.
 
അതിന് ശേഷം സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരുപക്ഷേ ഒരു കഥാപാത്രം ഇത്രയും വിജയകരമായി അഞ്ച് ഭാഗങ്ങളില്‍ തുടരുന്നത് സേതുരാമയ്യരെ പോലെ മറ്റൊന്ന് ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ കുറച്ച് ബുദ്ധിമുട്ടും.
 
ആവനാഴിയുടെ രണ്ടാം ഭാഗമായി ഇന്‍സ്‌പെക്ടര്‍ ബല്‍‌റാം വന്‍ ഹിറ്റായി. ആവനാഴിയിലെയും അതിരാത്രത്തിലെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബല്‍‌റാം വേഴ്സസ് താരാദാസ് എന്ന പേരില്‍ ഒരു സിനിമയും ഉണ്ടായി. ആഗസ്റ്റ് ഒന്നിന്‍റെ രണ്ടാം ഭാഗമായി ആഗസ്റ്റ് 15 എത്തി. 
 
ഭൂമി കുലുക്കുന്ന വിജയമായി മാറിയ ദി കിംഗ് എന്ന സിനിമയ്ക്ക് ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന പേരില്‍ തുടര്‍ച്ചയുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article