കുഞ്ചാക്കോ ബോബന്റെ പോക്കറ്റടി പിടിച്ച മമ്മൂട്ടി! - വൈറൽ കമന്റ്

തിങ്കള്‍, 20 മെയ് 2019 (10:55 IST)
2019 മഴവില്‍ എന്റര്‍ടൈന്‍മെന്റ്സ് അവാര്‍ഡ് വേദി താരനിബിഡമായിരുന്നു. രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും ആയിരുന്നു മുഖ്യ അവതാരകർ. ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഒരു പരിപാടിയുടെ അവതാരകനായി എത്തുന്നത്. പരിപാടിയുടെ ഒരു ഫോട്ടോ ഇപ്പോൾ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയുണ്ടായി.
 
ചടങ്ങിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബനും വേദിയിൽ നിൽക്കുന്നതിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ഇതിന് അദ്ദേഹം നൽകിയ ക്യാപ്ഷനാണ് ശ്രദ്ധേയം.’  പോകറ്റടിക്കാൻ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാർ. ഫാൻ ബോയ് മൂമെന്റ്’- എന്നാണ് ചാക്കോച്ചൻ കുറിച്ചത്. നിരവധി പേർ ചാക്കോച്ചന്റെ ഫോട്ടോയും ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ്. 
 
ഗാനഗന്ധര്‍വ്വന്‍ യേശുദാസിനു പുരസ്ക്കാരം സമ്മാനിക്കാന്‍ എത്തിയത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. എപ്പോഴും കാണാന്‍ കഴിയാത്ത അത്യപൂര്‍വമായ സംഗമത്തിന് വേദിയായി മഴവില്‍ എന്റര്‍ടൈന്‍മെന്റ്സ് അവാര്‍ഡ് നിശയും സാക്ഷിയായി വന്‍ താരനിരയും ആയിരകണക്കിന് പ്രേക്ഷകരും. 
 
മഴവില്‍ അവാര്‍ഡ്‌സില്‍ മുഖ്യ അവതാരകനായ നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതിന്റെ ആശംസ അറിയിക്കുന്നതിനിടെ യേശുദാസ് ചോദിച്ചു; 'പേരിട്ടോ?' തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്ന് കുഞ്ചാക്കോ ബോബന്റെ മറുപടി. 'ആ കുഞ്ഞ് വലുതായി സിനിമയില്‍ അഭിനയിക്കുമ്പോഴും പാടാന്‍ ദാസേട്ടനുണ്ടാവും. ഒപ്പം കട്ടയ്ക്ക് മല്‍സരിച്ചഭിനയിക്കാന്‍ മമ്മൂക്കയും'- എന്ന് പിഷാരടിയുടെ സ്പോട് കമന്റ്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍