പാലക്കാട് ജനുവരി 25 മുതല്‍ 31 വരെ നടക്കുന്ന പാഞ്ചജന്യം ചലച്ചിത്രോല്‍സവത്തിലാണ് പേരന്‍പ് പ്രദര്‍ശിപ്പിക്കുന്നത്.കൈരളി- ശ്രീ തിയറ്റര്‍ കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ പരിയേറും പെരുമാള്‍, മേര്‍ക്ക് തൊടര്‍ച്ചി മേലേ എന്നീ തമിഴ് ചിത്രങ്ങളുമുണ്ട്. ഈമയൗ, സുഡാനി ഫ്രം നൈജീരിയ, ഈട, ഭയാനകം, പറവ എന്നിവയാണ് മേളയിലെ മലയാള ചിത്രങ്ങള്‍.
അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. നിരവധി പ്രശംസകളാണ് ചിത്രത്തിനു ശേഷം മമ്മൂട്ടിയെ തേടി എത്തിയത്.