മമ്മൂട്ടിയുടെ യാത്ര വരുന്നു, ബജറ്റ് 30 കോടി!

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (15:50 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'യാത്ര' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 
 
മുപ്പത് കോടിയാണ് ബജറ്റ്. മെയ് 2018 ല്‍ ചിത്രീകരണം ആരംഭിക്കും . 2019 ല്‍ ചിത്രം പുറത്തിറങ്ങും. 1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
 
മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍ വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
 
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു രാജശേഖര്‍ റെഡ്ഡി. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയായിരിക്കും. നാഗാർജ്ജുനയായിരുന്നു സംവിധായകന്റെ മറ്റൊരു ഓപ്ഷൻ. ചർച്ചകൾക്കൊടുവിലാണ് മമ്മൂട്ടിയിൽ എത്തിച്ചേർന്നത്.
 
വാർത്തകൾ സത്യമാണെങ്കിൽ പുതിയനിയമത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം നയൻതാര എത്തുന്ന ചിത്രമായിരിക്കും 'യാത്ര'. രാപ്പകൽ, ഭാസ്ക്കർ ദറാസ്ക്കൽ, തസ്ക്കര വീരൻ, പുതിയനിയമം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article