‘തള്ളാനൊന്നും ഉദ്ദേശിക്കുന്നില്ല, പടം ഇഷ്ടമായാൽ നിങ്ങൾ തള്ളിക്കോ’ - ചിരി പടർത്തി മമ്മൂട്ടി

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (09:39 IST)
മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസം കൂടി. വൈശാഖ് സംവിധാനം ചെയ്ത വിഷു എന്റര്‍ടെയ്‌നര്‍ മധുരരാജ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. എല്ലാ വിഭാഗക്കാരേയും ലക്ഷ്യമിട്ടുകൊണ്ടാണ് വൈശാഖ് മധുരരാജ ഒരുക്കിയിരിക്കുന്നത്.
 
തള്ളാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നും പടം ഇഷ്ടമായാൽ നിങ്ങൾ തന്നെ തള്ളിക്കോളൂ എന്നും മമ്മൂട്ടി. ചിത്രത്തിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെ കുറിച്ച് ഒരുപാട് അവകാശവാദങ്ങൾ നടത്തുന്നതിനെ എന്താണ് പറയുന്നതെന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് തിരക്കഥാക്രിത്ത്  ഉദയ്ക്രിഷ്ണ ‘തള്ള്’ എന്ന് മറുപടി നൽകി. കാണികളും ഒരേ സ്വരത്തിൽ ‘തള്ള്’ എന്ന് പറയുന്നുണ്ടായിരുന്നു.
 
ഇതോടെ ‘തള്ളാനൊന്നും ഉദ്ദേശിക്കുന്നില്ല. സിനിമ നിങ്ങൾ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ തന്നെ തള്ളിക്കോ. പടം ഒരു വിജയം ആകട്ടേയെന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകൾക്കെല്ലാം അപ്പുറത്താകട്ടേയെന്ന് ആഗ്രഹിക്കുന്നു. കോടി ക്ലബ്ബിൽ കയറണമെന്നല്ല എന്റെ ആഗ്രഹം. 335 കോടി ജനങ്ങളുടെ മനസിൽ ഇടം നേടാനാകട്ടെ എന്നാഗ്രഹിക്കുന്നു. ഒരു തിരുത്തുണ്ട്... 3.35 കോടിയാണ്. തള്ളിയതല്ല, മാറി പോയതാ.’ - മമ്മൂട്ടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article