ബിലാലിനുവേണ്ടി മമ്മൂട്ടി ശരീരഭാരം 20 കിലോ കുറയ്ക്കുന്നു, ഗണ്‍ ഫയര്‍ സ്റ്റണ്ട് അഭ്യസിക്കുന്നു ?!
ബുധന്‍, 10 ഏപ്രില്‍ 2019 (18:20 IST)
ബിഗ്ബി എന്ന സ്റ്റൈലിഷ് ഹിറ്റിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ‘ബിലാല്‍’ കൂടുതല്‍ സ്റ്റൈലിഷാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഗ്ലാമര്‍ കൂടുമെന്ന് ഉറപ്പാണ്.
ഈ സിനിമയ്ക്കായി മമ്മൂട്ടി 20 കിലോയോളം ശരീരഭാരം കുറയ്ക്കുമെന്ന് സൂചനയുണ്ട്. അത്തരം ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ബിലാലിന്‍റെ കൂടുതല്‍ പ്രായമായ രൂപത്തിലുള്ള കഥാപാത്രമായിരിക്കുമെങ്കിലും സ്റ്റൈലിന് ഒട്ടും കുറവുണ്ടാകില്ല.
ഈ സിനിമയുടെ മറ്റൊരു പ്രത്യേകത ഒരു ആക്ഷന്‍ സീക്വന്‍സ് പൂര്‍ണമായും ഗണ്‍ ഫയറിനിടയില്‍ ഉള്ളതായിരിക്കും എന്നതാണ്. അതിനായി മമ്മൂട്ടിക്ക് പ്രത്യേക പരിശീലനം നടത്തേണ്ടിവരുമെന്നും സൂചനകള്‍ ലഭിക്കുന്നു.
ആര്‍ ഉണ്ണിയും അമല്‍ നീരദും ചേര്‍ന്ന് തയ്യാറാക്കുന്ന സിനിമയുടെ ക്യാമറ അമല്‍ നീരദ് തന്നെയായിരിക്കും. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്‍റെ രണ്ടാം ഭാഗവും രക്തരൂഷിതമായ ഒരു കഥയായിരിക്കും പറയുക.