മാമാങ്ക മഹോത്സവത്തിന് തുടക്കമായി, രോമാഞ്ചം; ട്രെയിലർ അത്യുജ്ജ്വലം!

ചിപ്പി പീലിപ്പോസ്
ശനി, 2 നവം‌ബര്‍ 2019 (16:36 IST)
എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ട്രെയിലർ പുറത്ത്. ആകാംഷയോടെ അതിലേറെ അമ്പരപ്പോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. മികച്ച ദൃശ്യശ്രവ്യ അനുഭവമാണ് ചിത്രം നൽകുക എന്നത് ഊട്ടിഉറപ്പിക്കുന്നതാണ് ട്രെയിലർ. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും ഗ്രാഫിക്കല്‍ ടീസറിനും വീഡിയോ ഗാനത്തിനുമൊക്കെ ലഭിച്ച പിന്തുണ തന്നെയാണ് ട്രെയിലറിനും. 
 
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. രാജ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കൌശാൽ ആണ്. പ്രവാസി മലയാളിയായ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്.  
 
ആദ്യകാല കേരളചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണു മാമാങ്കം ഉത്സവം. അതൊരു ചോരക്കളി മാത്രമായിരുന്നില്ല. ഇപ്പോഴത്തെ കേരളത്തിലുള്ള ഭൂരിഭാഗം പ്രദേശങ്ങളിലെയും ജനങ്ങൾ പങ്കെടുക്കുന്ന വ്യാപാര ഉത്സവം കൂടിയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article