18 ലക്ഷം കാഴ്ചക്കാർ; പത്താണ്ടുകൾക്കുമിപ്പുറം ത്രില്ലടിപ്പിച്ച് രാജ, മരണമാസ് !

Webdunia
ശനി, 6 ഏപ്രില്‍ 2019 (11:22 IST)
യൂ ട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ മധുരരാജ ട്രെയിലർ. 13 മണിക്കൂറുകൾ കൊണ്ട് 18 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലേയും തെലുങ്കിലേയും ആരാധകർ പ്രശംസകൾ അറിയിച്ചു കഴിഞ്ഞു. 
 
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം വരവാണ് ഇത്. പീറ്റർ ഹെയിൻ മമ്മൂട്ടിയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article