റിലീസിന് മുന്നേ മധുരരാജയുടെ തെലുങ്ക് റീമേയ്ക്ക്, നായകൻ ചിരഞ്ജീവി ?!

ശനി, 6 ഏപ്രില്‍ 2019 (09:21 IST)
വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവി നായകനാകുമെന്ന് റിപ്പോർട്ട്.  ദുബായിൽ വച്ച് മധുരരാജയുടെ ഗ്ലോബൽ ലോഞ്ചിനിടെ തെലുങ്കു പ്രൊഡ്യൂസർ എൻ വി പ്രസാദ് സിനിമയുടെ കഥ കേട്ട് മധുരരാജാ തെലുങ്കിൽ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു. 
 
എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മധുരരാജ. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. 
 
വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തുവന്നു. നിമിഷനേരം കൊണ്ടാണ് ട്രെയിലർ ഹിറ്റായത്. തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍