ബോക്സോഫീസ് റെക്കോർഡുകൾ മിക്കതും മോഹൻലാലിന്റെ പേരിലാണ്. 2016 ല്‍ റിലീസിനെത്തിയ പുലിമുരുകനും കായംകുളം കൊച്ചുണ്ണിയുമാണ് മലയാളത്തില്‍ നിന്നും 100 കോടി സ്വന്തമാക്കിയ സിനിമകൾ. ഇപ്പോഴിതാ, പുലിമുരുകന്റെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർക്കാനുള്ള വരവാണ് ലൂസിഫറിന്റെത്.
ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് റിപ്പോർട്ട്. 4 ദിവസം കൊണ്ട് ലോകവ്യാപകമായി 50 കോടി നേടിയതായി റിപ്പോർട്ട് വന്നിരുന്നു. ഇപോഴിതാ, 7 ദിവസം കൊണ്ട് 71 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്നും 31 കോടിയോളം ചിത്രം നേടി. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്നായി 7 കോടിക്കടുത്താണ് ചിത്രത്തിന്റെ കളക്ഷൻ. യുകെയിൽ 1.5 കോടി, യു എസ് കാനഡ് എന്നിവടങ്ങളിൽ നിന്നായി 3.36 കോടി, യു എ ഇ ജി സിസി യിൽ നിന്നും 26.6 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
മാർച്ച് 28 നു പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ പല റെക്കോർഡുകളും തകർത്തിരുന്നു .ബോക്സ് ഓഫീസ് റെക്കോർഡ് തകർത്തു വിജയകരമായി മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിന്റെ ബ്രില്യന്‍സില്‍ അവതരിച്ച ലൂസിഫര്‍ മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമാപ്രേമികളെയും കൈയിലെടുത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാകുമോ ലൂസിഫർ എന്ന് ഉറ്റുനോക്കുകയാണ് മലയാളക്കര.