കോട്ടയം കുഞ്ഞച്ഛന്‍ 2 ഈ വര്‍ഷം ക്രിസ്സമസിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ കലണ്ടറിലാണ് ഇതു സംബന്ധിച്ച വിവരമുളളത്. തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തിരക്കഥയുടെ മിനുക്കു പണികള്‍ പുരോഗമിക്കുകയാണെന്നുമാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.