മമ്മൂട്ടിയുടെ ചെലവേറിയ ചിത്രമായി ഭ്രമയുഗം,ഭയപ്പെടുത്താന്‍ കോടികള്‍ മുടക്കിയുള്ള പരീക്ഷണം, കേരളത്തില്‍ 300 കൂടുതല്‍ തിയറ്ററുകളില്‍ റിലീസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഫെബ്രുവരി 2024 (10:32 IST)
കരിയറില്‍ വ്യത്യസ്തത തേടി പുതുമയുള്ള വേഷങ്ങള്‍ അന്വേഷിച്ചുള്ള യാത്രയിലാണ് മമ്മൂട്ടി. എബ്രഹാം ഓസ്ലറിലെ അതിഥി വേഷം പോലും പ്രേക്ഷകരെ അമ്പരപ്പിച്ചു. നടന്റെ സിനിമകളുടെ തെരഞ്ഞെടുപ്പാണ് പ്രധാന ഹൈലൈറ്റ്. ഹൊറര്‍ ട്രാക്കിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി.ഭ്രമയുഗം എന്ന ഹൊറര്‍ ത്രില്ലര്‍ എല്ലാവരെയും ഭയപ്പെടുത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
 
പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മലയാളത്തിലേക്ക് എത്തുന്നത്. ഫെബ്രുവരി 15നാണ് റിലീസ്. അതേസമയം ഭ്രമയുഗത്തിന്റെ ബജറ്റിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച. ഫെബ്രുവരി റിലീസിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായതിനാല്‍ ഭ്രമയുഗം അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
 
ഭ്രമയുഗത്തിന്റെ ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത് ഐഎംഡിബിയാണ്. 25 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് വിവരം. സാധാരണ സിനിമയ്ക്ക് മുകളില്‍ വരുന്ന ബജറ്റ് ആണ് ഇത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മലൈക്കോട്ടൈ വാലിബന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയറ്ററുകളില്‍ നില്‍ക്കുമ്പോള്‍ ഭ്രമയുഗത്തിന് ആവശ്യമായ സ്‌ക്രീനുകള്‍ ലഭിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ ഉണ്ട്. കേരളത്തില്‍ മുന്നൂറിലധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 യൂറോപ്യന്‍ രാജ്യങ്ങളിലും റിലീസ് ഉണ്ട്.രാഹുല്‍ സദാശിവനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article