മമ്മൂട്ടിക്ക് മൂന്ന്, മോഹൻലാലിനും മൂന്ന്! - മോളിവുഡിന് ഇത് നല്ലകാലം!

തിങ്കള്‍, 14 മെയ് 2018 (13:43 IST)
പുതുമകൾ തേടിപോകുന്നവരാണ് എന്നും മലയാളികൾ. പുതിയ പുതിയ പരീക്ഷണങ്ങളാണ് പുതിയ തലമുറ നടത്തുന്നത്. നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പണം വാരി വിതറുന്ന അനേകം ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട്. അതിൽ മൂന്നെണ്ണം മോഹൻലാലിന്റേതും ബാക്കി മൂന്നെണ്ണം മമ്മൂട്ടിയുടേതുമാണെന്നതും മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 
 
മോഹന്‍ലാലിനെ നായകനാക്കി മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒടിയൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, രണ്ടാമൂഴം എന്നീ വമ്പൻ ചിത്രങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞതാണ്. ചിത്രത്തെ കുറിച്ചുള്ള ഒരോ വാർത്തകൾക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനൊരുങ്ങുകയാണ്. ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് രണ്ടാമൂഴം. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിലെ ഏറ്റവുമധികം ചിലവേറിയ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. 
 
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിൽ മമ്മൂട്ടി ആണ് നായകൻ. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. മറ്റൊന്ന് മാമാങ്കം ആണ്. ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം നവാഗനായ സജീവ് പിള്ളയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കമാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍