‘Draമാ’യില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയത് എന്തിന്?

തിങ്കള്‍, 5 നവം‌ബര്‍ 2018 (11:58 IST)
മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശ്വസിച്ച് ഡേറ്റ് കൊടുക്കുന്ന അപൂര്‍വ്വം സംവിധായകരേയുള്ളൂ. ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍. ആ ഗണത്തിലാണ് രഞ്ജിത്തിന്‍റെ സ്ഥാനവും. രഞ്ജിത്ത് ഒരു സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ എന്തെങ്കിലും സാഹചര്യമുണ്ടെങ്കില്‍ ആ സിനിമയുടെ ഭാഗമാകാനായിരിക്കും കൂടുതല്‍ താരങ്ങളും ശ്രമിക്കുക.
 
രഞ്ജിത്തിന്‍റെ ഏറ്റവും പുതിയ സിനിമ ‘Draമാ’ വന്‍ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഈ പ്രൊജക്ടില്‍ ആദ്യം മമ്മൂട്ടിയെ പരിഗണിച്ചിരുന്ന കാര്യം ഓര്‍ക്കുന്നുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ആദ്യം ഇത് ‘Draമാ’ എന്ന പ്രൊജക്ട് ആയിരുന്നില്ല. ‘ബിലാത്തിക്കഥ’ എന്ന പ്രണയചിത്രമായിരുന്നു രഞ്ജിത് ചെയ്യാനിരുന്നത്. സേതുവിന്‍റേതായിരുന്നു തിരക്കഥ.
 
നിരഞ്ജനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്ന സിനിമയില്‍ ഒരു അതിഥി വേഷം ചെയ്യാന്‍ മമ്മൂട്ടിയെ രഞ്ജിത് സമീപിച്ചിരുന്നു. മമ്മൂട്ടി 10 ദിവസത്തെ ഡേറ്റ് നല്‍കിയതുമാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി തന്നെ അസൌകര്യം അറിയിച്ചപ്പോഴാണ് രഞ്ജിത് മോഹന്‍ലാലിനെ സമീപിക്കുന്നത്. രഞ്ജിത് സമ്മതിക്കുകയും ചെയ്തു.
 
പിന്നീടാണ് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത്. തിരക്കഥയുടെ കാര്യത്തില്‍ രഞ്ജിത്തിനും സേതുവിനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി. ഒടുവില്‍ ‘ബിലാത്തിക്കഥ’ താന്‍ ചെയ്യുന്നില്ലെന്ന് രഞ്ജിത് തീരുമാനിച്ചു. അതേ താരങ്ങളെ വച്ച് അതേ ഡേറ്റില്‍ മറ്റൊരു കഥ പ്ലാന്‍ ചെയ്തു. എന്നാല്‍ എഴുതിവന്നപ്പോള്‍ മോഹന്‍ലാലിന്‍റെ അതിഥി വേഷം എന്നത് മുഴുനീള കഥാപാത്രമായി. അങ്ങനെ ‘Draമാ’ പിറന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍