പക്ഷേ, ജീവിച്ചിരുന്നപ്പോൾ തന്നെ റോസമ്മ മക്കളോട് ഒരു കാര്യം പറഞ്ഞിരുന്നു. ഭർത്താവിന്റെ ശവകുടീരത്തിന് അടുത്ത് തന്നെ അടക്കണമെന്ന കാര്യം. എന്നാൽ, റോസമ്മയുടെ ഈ ആഗ്രഹത്തിന് വിലകൊടുക്കാതെ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിക്കുന്നു. ഇതിനായി അവർ സമീപിക്കുന്നത് രാജുവെന്ന രാജഗോപാലിനെ.
വളരെ രസകരമായി തന്നെയാണ് കഥ പോകുന്നത്. ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിച്ച ചിത്രമാണ് ഡ്രാമ. സംവിധായകൻ തന്നെ പറഞ്ഞത് പോലെ ‘സീറ്റ് എഡ്ജ് അല്ലാതെ ചാരി ഇരുന്ന് കണ്ട് ആസ്വദിക്കാവുന്ന‘ ശരാശരിക്കു മുകളിൽ നിൽക്കുന്ന അനുഭവം. അതാണ് ഡ്രാമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ദിലീഷ് പോത്തൻ, രൺജി പണിക്കർ, ജോണി ആന്റണി തുടങ്ങിയവരുടെ അഡാറ് അഭിനയം. ഇന്റർവെൽ വരെ ഒട്ടും ബോറടിപ്പിക്കാതെ നീങ്ങിയപ്പോൾ, ഇടവേളക്ക് ശേഷം അല്പനേരം മുഷിപ്പിക്കുന്നുണ്ട്. പിന്നീട് ട്രാക്കിലേക്ക് വന്നു. ഗ്ലാമറായ മോഹൻലാലിനെ കണ്ടിരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.