മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ട് എന്നും പ്രേക്ഷകർക്ക് ഒരു പുതുമയാണ്. ഓരോ സമയത്തും വ്യത്യസ്തമായ കഥയുമായി ഈ ടീം എത്തുമ്പോൾ പ്രേക്ഷകർ ചിലതെല്ലാം പ്രതീക്ഷിക്കുന്നത് പതിവാണ്. മമ്മൂട്ടിയും രഞ്ജിതും വമ്പൻ എന്നൊരു ചിത്രത്തിനായി കൈകോർക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ചിത്രത്തിന്റെ പേര് വമ്പൻ എന്നല്ലെന്ന് രഞ്ജിത് വ്യക്തമാക്കി.
മ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ട്. അതിന്റെ തിരക്കിലാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഞാന്‍ തന്നെയാണ്. പക്ഷേ ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, കടല്‍ കടന്നൊരു മാത്തുകുട്ടി, പാലേരി മാണിക്യം; ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്നും രഞ്ജിത്ത് പറയുന്നു.
പതിവില്‍ നിന്ന് വ്യത്യസ്തമായി രഞ്ജിത്തിന്‍റെ ഒരു മാസ് ആക്ഷന്‍ ചിത്രമാകുമോ ഇതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. അതേ സമയം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടിയുടെ മുഖം കാണിക്കാത്ത പോസ്റ്ററുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.