Prithviraj, Mammootty and Murali Gopy
എംപുരാന് ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടിയാണ് പൃഥ്വിരാജും മുരളിയും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിക്കുള്ള 'ട്രിബ്യൂട്ട്' എന്ന നിലയില്‍ ഒരു മാസ് ചിത്രമാണ് ഇരുവരുടെയും പരിഗണനയില്‍ ഉള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ഈ ചിത്രം സംവിധാനം ചെയ്യും.