മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയർന്നു, സംവിധായകർക്കെല്ലാം ഇപ്പോൾ ഒറ്റ ചോയ്സ്‌ !

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (11:55 IST)
മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. പുലിമുരുകൻ ഇറങ്ങിയ വർഷം മോഹൻലാൽ എന്ന താരത്തിന്റെ വർഷമായിരുന്നു. മോളിവുഡ് മോഹൻലാൽ അടക്കി വാണിരുന്ന സമയം. തെലുങ്ക് ചിത്രങ്ങളായ ജനതഗാരേജും വിസ്മയയും അതിന്റെ ഒരു ഭാഗമായിരുന്നു. 
 
എന്നാൽ, ആ താരമൂല്യത്തിന് ഭീഷണിയായി വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ് മമ്മൂട്ടി. കാലം കഴിഞ്ഞു, എന്ന് പറയുന്നവർക്ക് മുന്നിലേക്ക് കൊടുങ്കാറ്റായി ആഞ്ഞടിക്കാറാണ് മമ്മൂട്ടിയുടെ രീതി. ആ പതിവ് ഈ വർഷവും തെറ്റിയില്ല. കഴിഞ്ഞ വർഷങ്ങളിൽ റിലീസ് ആയ, ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ, പേരൻപ്, യാത്ര എന്നീ ചിത്രങ്ങളും ഗംഭീര വിജയം മമ്മൂട്ടിയെ വീണ്ടും ഉയർത്തെഴുന്നേൽപ്പിച്ചിരിക്കുകയാണ്. 
 
അന്യഭാഷാ ചിത്രങ്ങളായ പേരൻപ്, യാത്ര എന്നിവയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയർന്നിരിക്കുകയാണ്. ഒട്ടേറെ വമ്പൻ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്. ഇനി റിലീസ് ആകാനിരിക്കുന്ന ഉണ്ട, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങളും വമ്പൻ വിജയങ്ങളാകുമെന്ന കാര്യത്തിൽ സംശയമില്ല.    

അനുബന്ധ വാര്‍ത്തകള്‍

Next Article