മമ്മൂട്ടി പറഞ്ഞു, മോഹന്‍ലാല്‍ ഒരു വെല്ലുവിളിയാകും!

തിങ്കള്‍, 14 ജനുവരി 2019 (18:07 IST)
മമ്മൂട്ടി നായകനാകാന്‍ ജനിച്ചയാളാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പതിറ്റാണ്ടുകളായി അദ്ദേഹം മലയാള സിനിമയുടെ നായകസ്ഥാനത്ത് നിലനില്‍ക്കുന്നു. എന്നാല്‍ എപ്പോഴെങ്കിലും മറ്റ് താരങ്ങളുടെ കടന്നുവരവ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടോ? അത് ഒരുപാട് അര്‍ത്ഥങ്ങളുള്ള ചോദ്യമാണ്.
 
മമ്മൂട്ടി എപ്പോഴും തന്നോടുതന്നെ മത്സരിക്കുന്ന ഒരു താരമാണ് എന്നതാണ് സത്യം. റഹ്‌മാന്‍ വലിയ തരംഗമായി വരുന്ന സമയത്ത് മമ്മൂട്ടി വ്യായാമം ചെയ്യുന്നതിന്‍റെ സമയം കൂട്ടിയത്രേ. അത് റഹ്‌മാനോട് പിടിച്ചുനില്‍ക്കാന്‍ തന്നെ പ്രാപ്‌തനാക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെ ഓരോ താരങ്ങള്‍ കടന്നുവരുമ്പോഴും മമ്മൂട്ടി സ്വയം പുതുക്കിപ്പണിതു.
 
മമ്മൂട്ടിക്കൊപ്പം, ഏതാണ്ട് അതേ കാലയളവില്‍ കടന്നുവന്ന് സൂപ്പര്‍താരമായ വ്യക്തിയാണ് മോഹന്‍ലാലും. ആ സമയത്ത് മമ്മൂട്ടി ശ്രീനിവാസനോട് ഒരിക്കല്‍ പറഞ്ഞത്രേ - “മോഹന്‍ലാല്‍ തീര്‍ച്ചയായും എനിക്കൊരു വെല്ലുവിളിയായി മാറാന്‍ സാധ്യതയുണ്ട്. അവന് അതിനുള്ള കഴിവുണ്ട്”!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍