കൈരളിയുടെ ചെയർമാനും മുഖ്യമന്ത്രി പിണറായി വിജനുമായി ഏറെ അടുപ്പം പുലർത്തുന്ന മമ്മൂട്ടിയോട് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന ചിന്തയാണ് നേതാക്കൾക്കും അണികൾക്കുമുള്ളത്. എറണാകുളം ജില്ലാ കമ്മറ്റിയ്ക്കും മമ്മൂട്ടി സ്ഥാനാർത്ഥിയാകുന്നതിനോട് പൂർണ യോജിപ്പാണ്.
മമ്മൂട്ടി മത്സരിക്കാൻ തയാറായില്ലെങ്കിൽ റിമാ കല്ലിങ്കൽ, പി രാജീവ് എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. മുൻ രാജ്യസഭാ എംപി കൂടിയായ പി രാജീവിനാണ് കൂടുതൽ സാധ്യത. എന്നാൽ മമ്മൂട്ടിയാണ് മത്സരിക്കുന്നത് എങ്കിൽ ശക്തമായ മറ്റൊരു പ്രതിനിധി തന്നെയായിരിക്കും എതിർപക്ഷത്തുനിന്നും ഉണ്ടാകുക.
ചാലക്കുടി മണ്ഡലത്തിൽ ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സിറ്റിംഗ് എംപി ഇന്നസെന്റിനു പകരം മമ്മൂട്ടിയെ മത്സരിപ്പിക്കണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. ചാലക്കുടിയിൽ ജനപ്രിയ സ്ഥാനാർഥി തന്നെ വേണമെന്ന ആവശ്യമാണ് തൃശൂർ ജില്ലാ കമ്മറ്റിയ്ക്കുള്ളത്. അതേസമയം, തിരുവനന്തപുരത്തുനിന്ന് മഞ്ജു വാര്യറെ നിർത്തണം എന്നുള്ള തീരുമാനങ്ങൾ ഉണ്ട്.