മമ്മൂട്ടി ഫാനോ മോഹൻലാൽ ഫാനോ?- മനസ്സുതുറന്ന് ഉണ്ണിമുകുന്ദൻ

തിങ്കള്‍, 14 ജനുവരി 2019 (10:24 IST)
മോഹൻലാൽ ഫാനാണോ മമ്മൂട്ടി ഫാനാണോ എന്ന ചോദ്യത്തിന് ഉത്തരം പറായാത്ത മലയാള സിനിമാ താരങ്ങൾ കുറവായിരിക്കും. അല്ലെങ്കിൽ അഭിമുഖം നടക്കുമ്പോൾ തന്നെ ഡിപ്ലോമാറ്റിക്കായി മറുപടി പറഞ്ഞ് തലയൂരേണ്ടിവരും. ആരുടെ ഫാൻ ആണെന്ന് പറഞ്ഞാലും ആരാധകരുടെ സൈഡിൽ നിന്ന് പൊങ്കാല ഉറപ്പാണ്.
 
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആക്രമത്തിനിരയാകുന്ന നടനാണ് ഉണ്ണി മുകുന്ദൻ. മമ്മൂട്ടി ഫാനാണോ മോഹൻലാൽ ഫാനാണോ എന്ന് ചോദിച്ചതിനാണ് താരം ഇപ്പോൾ ആക്രമണം നേരിടുന്നത്. എന്നാൽ താരം ഇപ്പോൾ മമ്മൂട്ടി, മോഹൻലാൽ ഫാൻസിന് ഒരു തുറന്ന കത്തുമായി എത്തിയിരിക്കുകയാണ്.
 
ഇരുവര്‍ക്കും താന്‍ ഒരു വേര്‍തിരിവും വച്ചിട്ടില്ല എന്ന് നടന്‍ വ്യക്തമാക്കി. ലാലേട്ടന്റെയും മമ്മൂക്കയുടെയും കഥാപാത്രങ്ങള്‍ കണ്ട് അതൊരു പ്രചോദനമാക്കിയാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. എന്നെ പോലൊരു ചെറിയ നടന്‍ ഇവരില്‍ ആരുടെ ഫാന്‍ ആണ് എന്നതിന്റെ പേരില്‍ ഓണ്‍ലൈനില്‍ കണ്ട ചില ചേരിതിരിവും തര്‍ക്കവും വല്ലാതെ വേദനിപ്പിച്ചു എന്ന് ഉണ്ണി പറയുന്നു.
 
ഏറ്റവും പുതിയ ചിത്രമായ മിഖായേല്‍ റിലീസാകാന്‍ ദിവസങ്ങളേ ഇനിയുള്ളൂ. ഈ ഒരു അവസരത്തില്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം ഒരുപാട് വേദനിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു തുറന്നെഴുത്ത് എന്ന് നടന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍