അതേസമയം, തമിഴ് ചിത്രമായ പേരന്‍പിന്റെ കേരള വിതരണാവകാശം ആന്റോ ജോസഫാണ് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയായിരിക്കും മമ്മൂക്കയുടെ പേരന്‍പ് കേരളത്തില്‍ വിതരണത്തിനെത്തിക്കുക.
സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ലൈറ്റ് വെയ്റ്റ് ഫിലിംസ് തമിഴ്‌നാട്ടിലും നന്ദിനി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ചിത്രം വിതരണത്തിനെത്തിക്കും, ജിസിസി യില്‍ വേള്‍ഡ് വൈഡ് ഫിലിംസാണ് വിതരണത്തിനെത്തിക്കുക.