മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് തരംഗം സൃഷ്ടിക്കുകയാണ്. 24 മണിക്കൂർ കൊണ്ട് 12 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. 57 കെ ലൈക്സും ഇതിനോടകം ട്രെയിലറിനു ലഭിച്ചിട്ടുണ്ട്. നേരത്തേ മാസ്റ്റർപീസിന്റെ ടീസറും യൂട്യൂബിൽ റെക്കൊർഡ് സൃഷ്ടിച്ചിരുന്നു. പുറത്തിറക്കിയ ആദ്യ പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ ആറ് ലക്ഷം ആളുകളാണ് റീസർ കണ്ടത്.
മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല.
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
മാസ്റ്റര്‍പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. ക്രിസ്തുമസ് റിലീസ് ആയാണ് ചിത്രം എത്തുന്നത്.